യുവമോർച്ച നേതാവിനെ കുത്തി കൊന്ന കേസിൽ 7 പേർ കസ്റ്റഡിയിലെന്ന് സൂചന

ബെംഗളൂരു:ഉത്സവവുമായി ബന്ധപ്പട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവമോർച്ച നേതാവിനെ കുത്തിക്കൊന്ന കേസിൽ 7 പേർ കസ്റ്റഡിയിലെന്ന് സൂചന. ധർവാഡിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോർച്ച നേതാവുമായ പ്രവീൺ കമ്മാർ(36) ആണ് കൊല്ലപ്പെട്ടത്.

കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്ന കാര്യം പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഗ്രാമത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം രാത്രി ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രവീൺ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുകയും ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ ഒരുവിഭാഗം പ്രവീൺ നെ ആക്രമിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലും എസ്ഡിഎം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts