ബിഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി ഒമർ ലുലു?

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സിനിമ സംവിധായകന്‍ ഒമര്‍ ലുലു ഷോയില്‍ പ്രവേശിച്ചതായി റിപ്പോർട്ട്‌.

ഒമര്‍ ലുലു ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഒമര്‍ ലുലുവിന്റെ പേരുണ്ടായിരുന്നു. ഒരു സംവിധായകന്‍ ബിഗ് ബോസ് വീട്ടിലേക്കെത്തുമെന്നാണ് ഷോയുടെ ഏറ്റവും പുതിയ പ്രൊമിയില്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രമുഖയായിരുന്ന ഹനാനായിരുന്നു ബിഗ് ബോസ് മലായളം സീസണ്‍ അഞ്ചിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥി. എന്നാല്‍ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഹനാന്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്നു.

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

ഇന്ന് ബുധനാഴ്ച സംപ്രേഷണം ചെയ്യുന്ന പ്രത്യേക എപ്പിസോഡില്‍ ഒമര്‍ ലുലു ബിഗ് ബോസിലെത്തുന്നത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം തന്നെ ഇന്നത്തെ പ്രത്യേക എപ്പിസോഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഷോയില്‍ ഒമര്‍ ലുലു മത്സരാര്‍ഥിയായി പ്രവേശിച്ചുയെന്ന് ഷോയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. കൂടാതെ ഒമര്‍ ലുലു ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി പ്രവേശിച്ചുയെന്ന് ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളും വിലയിരുത്തല്‍ പേജുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

അതേസമയം ഒമര്‍ ലുലുവിന്റെ പേരോ അല്ലെങ്കില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണോ വരുന്നതെന്ന് വ്യക്തമാക്കാതെയാണ് ഷോയുടെ സംപ്രേഷകര്‍ പ്രൊമോ പുറത്ത് വിട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts