സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈൻ സർവീസ് തടസ്സപ്പെട്ടു 

ബെംഗളൂരു : സാങ്കേതിക തകരാറിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മെട്രോ പർപ്പിൾ ലൈനിലെ സർവീസ് താറുമാറായത് യാത്രക്കാരെ വലച്ചു.

ഗരുഡാചാർ പാളയ സ്റ്റേഷൻ മുതൽ മജെസ്റ്റിക് സ്‌റ്റേഷൻ വരെയുള്ള പാതയിലാണ് സർവീസ് താറുമാറായാണ്.

സിഗ്നൽ സംവിധാനത്തിലെ തകരാറാണ് പ്രശ്നത്തിനിടയാക്കിയത്.

കുറഞ്ഞവേഗതയിൽ ഈ സ്റ്റേഷനുകളിൽ മെട്രോട്രെയിനുകൾ ഓടിയെങ്കിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെത്തേണ്ട നൂറുകണക്കിന് യാത്രക്കാർ വിവിധ സ്റ്റേഷനുകളിലായി കുടുങ്ങി.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

9.20-ഓടെയാണ് സിഗ്നൽതകരാർ പരിഹരിച്ച് മെട്രോസർവീസ് സാധാരണ നിലയിലാക്കാൻ അധികൃതർക്ക് കഴിഞ്ഞത്.

യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് മജെസ്റ്റിക്കിൽ നിന്ന് ബൈയ്യപ്പനഹള്ളിവരെ പിന്നീട് പ്രത്യേക മെട്രോസർവീസുകൾ ഏർപ്പെടുത്തിയെങ്കിലും തിരക്ക് കുറയ്ക്കാൻ കഴിഞ്ഞില്ല.

പല സ്റ്റേഷനുകളിലും 11 മണിയോടെയാണ് ഒരുപരിധിവരെയെങ്കിലും തിരക്ക് കുറഞ്ഞത്.

അതേസമയം, ഇടയ്ക്കിടെ സിഗ്നൽ സംവിധാനം തകരാറിലാകുന്നത് പതിവായെങ്കിലും മെട്രോ റെയിൽ കോർപ്പറേഷൻ ശാശ്വതമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

സാമൂഹിക മാധ്യമങ്ങളിലും വിമർശനങ്ങളുയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts