നഗരത്തിലെ ക്യൂട്ട് ക്വാഡ്രി സൈക്കിളുകൾക്ക് യാത്ര നിരക്ക് നിശ്ചയിച്ച്‌ ഗതാഗതവകുപ്പ്

ബെംഗളൂരു: നഗരത്തിൽ സർവീസ് നടത്തുന്ന ക്വാഡ്രി സൈക്കിളുകൾക്ക് നിരക്ക് നിശ്ചയിച്ച്‌ ഗതാഗതവകുപ്പ്. ആദ്യത്തെ 4 കിലോമീറ്ററിന് 60 രൂപയാണ് മിനിമം നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപ മുതൽ നൽകണം.

2019 മുതൽ നഗരത്തിൽ ബജാജ് ഓട്ടോ ക്യൂട്ട് ക്വാഡ്രി സൈക്കിളുകളും ഊബെറും ചേർന്ന് വെബ് ടാക്സി സർവീസ് നടത്തുന്നുണ്ടെങ്കിലും 4 വർഷത്തിന് ശേഷമാണ് ഗതാഗത വകുപ്പ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയുടെ നിരക്ക് തന്നെയാണ് ഊബെർ ഈടാക്കിയിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ക്വാഡ്രി സൈക്കിൾ ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിലുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts