ബെംഗളൂരു വികസന കുതിപ്പിൽ നേട്ടമാകാൻ മെട്രോഡിപ്പോകളും

ബെംഗളൂരു : നഗര ഗതാഗത വികസനത്തിൻ്റെ പ്രധാന ഭാഗമായ മെട്രോ സംവിധാനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ് മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) .

വരുന്ന മാസങ്ങളിൽ 21 പുതിയ മെട്രോ ട്രെയിനുകൾ ലഭിക്കുന്ന പർപ്പിൾ (ചല്ലഘട്ട – വൈറ്റ്ഫീൽഡ്), ഗ്രീൻ ലൈൻ (നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവിടങ്ങളിലെ ഡിപ്പോകളാണ് വികസന മാതൃകയിലുള്ളത്.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

ഗ്രീൻ ലൈനിൽ പീനിയയിലും പർപ്പിൾ ലൈനിൽ വൈറ്റ്ഫീൽഡ്, ബയപ്പനഹള്ളി എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്.

യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) ഹെബ്ബഗൊഡിയിലാണു ഡിപ്പോ നിർമിച്ചത്.

നമ്മ മെട്രോയുടെ പ്രധാന ഡിപ്പോയായ ബയപ്പനഹള്ളി ഡിപ്പോ 249.19 കോടി രൂപ ചെലവിലാണ് വിപുലീകരിക്കുന്നത്.

വരും കാലങ്ങളിൽ വിമാനത്താവളത്തിലേക്കുള്ള പാതയിലെ ട്രെയിനുകളുടെയും ബയപ്പനഹള്ളിയിൽ നിന്നാകും അറ്റകുറ്റപ്പണികൾ നടത്താൻ സാധ്യത.

വിമാനത്താവളത്തിന് സമീപത്തെ ഷെട്ടിഗെരെയിൽ ഡിപ്പോ തയാറായാൽ ഈ പാതയിലെ ട്രെയിനുകളുടെ അറ്റകുറ്റപ്പണികളും ഇവിടേയ്‌ക്ക് മാറ്റാനാണ് ലക്ഷ്യം വെക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts