‘വർക് ഫ്രം ഹോം’ സംവിധാനം ഏതാനും മാസങ്ങൾ കൂടി തുടർന്നേക്കും

ബെംഗളൂരു: കോവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്തെ വിവര സാങ്കേതിക സ്ഥാപനങ്ങൾ പൊതുവായി സ്വീകരിച്ച് വന്നിട്ടുള്ള വീട്ടിൽ നിന്നും ജോലി ചെയ്യുന്ന (വർക് ഫ്രം ഹോം) സംവിധാനം ഏതാനും മാസങ്ങൾ കൂടി തുടർന്നേക്കും. നിലവിലുള്ള സാഹചര്യത്തിൽ ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ ഐ.ടി. കമ്പനികളോട് ആവശ്യപ്പെടുകയില്ലെന്ന് സർക്കാർ അറിയിച്ചു.

ഐ.ടി.കമ്പനികൾ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതും തൊഴിലാളികൾ ഓഫീസിൽ വന്ന് ജോലി ചെയ്യുന്നതും നിർബന്ധമാക്കുവാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് ഉപ മുഖ്യമന്ത്രിയും വിവര സാങ്കേതിക വിഭാഗത്തിന്റെ ചുമതലയുമുള്ള സി.എൻ.അശ്വത് നാരായൺ നിയമസഭയിൽ വ്യക്തമാക്കി.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

കമ്പനികളാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എന്നും സമയോചിതമായി അത് അവർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേ സമയം ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രധാന ഐ.ടി. കമ്പനികളിലെ 98 ശതമാനത്തോളം വരുന്ന തൊഴിലാളികൾ 2021 മാർച്ച് മാസം വരെ വീട്ടിൽ നിന്നും ജോലി ചെയ്യുന്നത് തുടർന്നേക്കുമെന്ന് നേരത്തേ വാർത്ത പുറത്ത് വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts