പർപ്പിൾ ലൈനിൽ മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു: ശനിയാഴ്ചയും ഞായറാഴ്ചയും നമ്മ മെട്രോ ഒന്നാംഘട്ടത്തിലെ പർപ്പിൾ ലൈനിൽ (ബൈയപ്പനഹള്ളി-മൈസൂരു റോഡ്) ഭാഗികമായി സർവീസ് മുടങ്ങും.

വിജയനഗർ സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനുമിടയിലാണ് മുടങ്ങുക. ബൈയപ്പനഹള്ളിയിൽ നിന്ന് വിജയനഗർ വരെയുള്ള സർവീസ് പതിവുപോലെ ഉണ്ടാകും.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

മൈസൂരു റോഡിൽനിന്ന് കെങ്കേരിയിലേക്ക് പാത നീട്ടുന്നതിന്റെ ഭാഗമായി വൈദ്യുതകേബിൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് സർവീസ് തടസ്സപ്പെടുന്നതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts