ഐഎംഎ പണിമുടക്ക് ആഹ്വാനം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ താൽക്കാലിക വൈദ്യസഹായം തടസപ്പെട്ടേക്കും

ബെംഗളൂരു: ആയുഷ് ഡോക്ടർമാരെ ശസ്ത്രക്രിയകൾ നടത്താൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാരുടെ സമരത്തിന് ഐഎംഎ ആഹ്വാനം ചെയ്തു.

കർണാടകയിൽ ഉള്ള സ്വകാര്യ ആശുപത്രികളുടെ സേവനങ്ങൾ ഇതുമൂലം തടസപ്പെട്ടേക്കും. ആഹ്വാനപ്രകാരം ആശുപത്രികളിലെ ഓ പി ഡി. സേവനങ്ങൾ തടസ്സപ്പെടും.

കോവിഡ് 19 ചികിത്സകൾ, അടിയന്തര സേവനങ്ങൾ, നിലവിൽ ചികിത്സയിലുള്ള രോഗികളുടെ ചികിത്സകൾ, ഡയാലിസിസ് ഉൾപ്പെടെയുള്ള മറ്റു സേവനങ്ങൾ എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല എന്ന് ഐഎംഎ വക്താവ് അറിയിച്ചു.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

അതേസമയം ഉയർന്നുവന്നിട്ടുള്ള ഏതു സാഹചര്യവും പരിഹരിക്കുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളണമെന്നും ഇന്ന് ജീവനക്കാർക്ക് അവധി നൽകുന്നത് ഒഴിവാക്കണമെന്നും കുടുംബ ക്ഷേമ വകുപ്പ് ജില്ലാ ആരോഗ്യ ഓഫീസർമാർക്കും മെഡിക്കൽ കോളേജുകളിലെ അധികാരികൾക്കും മറ്റ് ആശുപത്രികളിലെ സൂപ്രണ്ട് മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts