ബി.എം.ടി.സി.ബസ് തകർത്തു; കർണാടക ബന്ദ് തുടങ്ങി;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : മറാത്ത വികസന ബോർഡ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് ചില കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് നഗരത്തിൽ ജന ജീവിതത്തെ ബാധിച്ചിട്ടില്ല.

അതേ സമയം ഹൊസൂർ റോഡിലെ ഹളേ ചന്ദാപുരയിൽ അക്രമികൾ ഒരു ബി.എം ടി.സി.ബസ് തകർത്തു. ചില്ലുകൾ എല്ലാം കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി., ബി.എം.ടി.സി ബസുകളും നമ്മ മെട്രോയും സർവീസ് നടത്തുന്നുണ്ട്.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ടാക്സി – ഓട്ടോ സർവ്വീസുകൾ ചെറിയ രീതിയിൽ നടക്കുന്നുണ്ട്.

കർണാടക രക്ഷണ വേദികെ ഇന്ന് ഗാന്ധിനഗറിലെ അവരുടെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീട്ടിലേക്ക് റാലി നടത്തും എന്ന് രക്ഷണ വേദികെ നേതാവ് നാരായണ ഗൗഡ അറിയിച്ചു.റാലിക്ക് പോലീസിൻ്റെ അനുമതി ഇല്ല.

മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടങ്ങൾ നടത്തുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

രാവിലെ 08:30 യോടെ നഗരത്തിലെ പുട്ടണ്ണച്ചെട്ടി ടൗൺ ഹാളിന് മുൻപിൽ പ്രതിഷേധക്കാർ എത്തിയിട്ടുണ്ട്.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ 08:40 ഓടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts