ബെംഗളൂരു : ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളും അസ്ഥികൂടങ്ങളും സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അനധികൃതമായി കടത്തുന്ന വൻ റാക്കറ്റ് റായ്ച്ചൂരിൽ പിടിയിലായി. റായ്ച്ചൂർ നഗരത്തിലെ മന്ത്രാലയം റോഡിലുള്ള ഹിന്ദു ശ്മശാന കേന്ദ്രം കേന്ദ്രീകരിച്ചാണ് അതിദാരുണമായ ഈ തട്ടിപ്പ് നടന്നത്. 200 മുതൽ 500 രൂപ വരെ മാത്രം വാങ്ങി ശ്മശാന ജീവനക്കാർ മൃതദേഹങ്ങൾ വിൽക്കുകയായിരുന്നെന്ന് നാട്ടുകാർ തെളിവുസഹിതം പുറത്തുകൊണ്ടുവന്നു. സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് അവയവങ്ങൾ വിൽക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഈ രീതിയിൽ അനധികൃതമായി കടത്തുന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും സ്വകാര്യ മെഡിക്കൽ…
Read MoreDay: 25 October 2026
സംസ്ഥാനത്ത് കനത്ത സുരക്ഷയിൽ ആർ.എസ്.എസ് പാഥസഞ്ചലനം; അനുമതി വിവാദങ്ങൾക്കിടെ വിവിധ ജില്ലകളിൽ റാലികൾ നടന്നു
ബെംഗളൂരു: ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെയും വിജയദശമിയുടെയും ഭാഗമായി കർണാടകയിലെ വിവിധ കേന്ദ്രങ്ങളിൽ കനത്ത പോലീസ് സുരക്ഷയിൽ പാഥസഞ്ചലനം (റൂട്ട് മാർച്ച്) സംഘടിപ്പിച്ചു. തലസ്ഥാനമായ ബംഗളൂരുവിലെ ജയനഗർ, ചാമരാജ്പേട്ട് തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ നടന്ന ചടങ്ങുകളിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ ആർ. അശോക, ചലവാദി നാരായണസ്വാമി, മുൻ ബംഗളൂരു പോലീസ് കമ്മീഷണർ ഭാസ്കർ റാവു എന്നിവർ പങ്കെടുത്തു. കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് സ്വയംസേവകരാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാതൃഭൂമിക്ക് പ്രണാമമർപ്പിച്ച് മാർച്ചിൽ അണിനിരന്നത്. ചാമരാജ്പേട്ടിൽ വിവിധ വീഥികൾ ചുറ്റി സഞ്ചരിച്ച മാർച്ച് സിദ്ധാരൂഢ ആശ്രമത്തിന്…
Read Moreബെംഗളൂരുവിൽ കനത്ത മഴ പലയിടങ്ങളിലും പ്രളയസമാന സാഹചര്യം: തമിഴ്നാട്ടിലും കനത്ത മഴ
ബെംഗളൂരു: ബെംഗളൂരു നഗരത്തിലും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബെംഗളൂരുവിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിൽ മൺസൂൺ മഴ ശക്തി പ്രാപിച്ചതോടെ അർദ്ധരാത്രി വൈകിയും ശക്തമായ മഴ തുടർന്നു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ രൂക്ഷമായി ബാധിക്കുകയും വാഹനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുകയും ചെയ്തു. ബെംഗളൂരുവിന് പുറമേ ബെല്ലാരി, ചാമരാജനഗർ, മാണ്ഡ്യ തുടങ്ങിയ കർണാടകയിലെ വിവിധ ജില്ലകളിലും കനത്ത മഴ പെയ്യുന്നുണ്ട്. അതേസമയം, തമിഴ്നാട്ടിലും കാലവർഷം കൂടുതൽ ശക്തമായതോടെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. ഇന്നലെ…
Read Moreപെട്രോളും ഡീസലും ഗ്യാസും ഒരേ കടയിൽ! ബോംബ് സ്ഫോടനം പോലെ 23 സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് കത്തിയമർന്ന് അപകടം
ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളിയിൽ കടയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒന്നിനുപുറകെ ഒന്നായി 23 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഒക്ടോബർ 25-നാണ് പ്രദേശ്ത്തെ നടുക്കിയ ഈ സംഭവം നടന്നത്. ആറു കിലോഗ്രാം വീതം ഭാരമുള്ള സിലിണ്ടറുകളാണ് തുടരെത്തുടരെ പൊട്ടിത്തെറിച്ചത്. പാചകവാതക സിലിണ്ടറുകൾക്ക് പുറമേ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ എളുപ്പത്തിൽ തീപിടിക്കുന്ന ഇന്ധനങ്ങളും ഈ കടയിൽ സൂക്ഷിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവയുടെ സാന്നിധ്യമാണ് തീയുടെ തീവ്രത വർദ്ധിപ്പിച്ചതെന്നാണ് പ്രാരംഭ നിഗമനം. അപകടവിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഗംഗമ്മഗുഡി പോലീസ്…
Read Moreകാലാവസ്ഥാ വ്യതിയാനം മനുഷ്യനെ മാനസിക രോഗികളാക്കുന്നുവോ? തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ഭീഷണി: മുന്നറിയിപ്പുമായി വിദഗ്ധർ
ബെംഗളൂരു: കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് അന്താരാഷ്ട്ര വിദഗ്ധസംഘത്തിന്റെ പഠന റിപ്പോർട്ട്. ‘നേച്ചർ മെന്റൽ ഹെൽത്ത്’ എന്ന പ്രമുഖ ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്, പരിസ്ഥിതിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മനുഷ്യരിൽ വിഷാദം, ഉത്കണ്ഠ, മാനസികാഘാതം, ബുദ്ധിശക്തിയിലുണ്ടാകുന്ന കുറവ് (കോഗ്നിറ്റീവ് ഡിക്ലൈൻ) എന്നിവ വർധിപ്പിക്കാൻ കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള നടപടികളിൽ ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ഇപ്പോഴും ഏറെ പിന്നിലാണെന്ന് ‘എർത്ഥ്-ബ്രയിൻ-ഹെൽത്ത് കമ്മീഷൻ’ തയാറാക്കിയ നയരേഖ ചൂണ്ടിക്കാണിക്കുന്നു. രണ്ടുതരം ആഘാതങ്ങൾ: പ്രകൃതിദുരന്തങ്ങളും സാവധാനത്തിലുള്ള മാറ്റങ്ങളും…
Read Moreബെംഗളൂരുവിൽ ഓട്ടോക്കൂലിയെച്ചൊല്ലിയുള് തർക്കം: അഭിനേതാവും അഭിഭാഷകനുമായ ശ്രീറാം കൊല്ലപ്പെട്ടു; ഓട്ടോ ഡ്രൈവർ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ അന്നപൂർണ്ണേശ്വരി നഗറിൽ ഓട്ടോക്കൂലിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അഭിഭാഷകനും സിനിമാ നടനുമായ ശ്രീറാം (46) കൊല്ലപ്പെട്ടു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ പൃഥ്വിരാജ് (31) എന്ന മേഘരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 9-ന് നാഗരഭാവി റിംഗ് റോഡിന് സമീപം റോഡിൽ കുഴഞ്ഞുവീണ ശ്രീറാമിനെ പെട്രോളിംഗ് പോലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. തുടക്കത്തിൽ സ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ മൃതദേഹത്തിൽ മുറിവുകൾ കണ്ട കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. സംഭവദിവസം ശ്രീറാം ഒരു…
Read Moreപഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വീണ്ടും ‘ഗോൾഡൻ ചാരിയറ്റ്’; പുതിയ സീസണിന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പച്ചക്കൊടി വീശി
ബെംഗളൂരു: കർണാടകയുടെ പാരമ്പര്യവും പ്രകൃതിഭംഗിയും സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രശസ്തമായ ‘ഗോൾഡൻ ചാരിയറ്റ്’ ആഡംബര വിനോദസഞ്ചാര ട്രെയിനിന്റെ 2026-27 സീസണിന് തുടക്കമായി. മജസ്റ്റിക്കിലെ ക്രാന്തിവീര സങ്കൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിയും ബെംഗളൂരു നഗരവികസന ചുമതലയുമുള്ള ഡി.കെ. ശിവകുമാർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ടൂറിസം മേഖലയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന കാഴ്ചകളുമായി ‘പ്രൈഡ് ഓഫ് കർണാടക’ അഞ്ചു രാത്രിയും ആറു പകലും നീളുന്ന ‘പ്രൈഡ് ഓഫ്…
Read Moreദേശീയപാതയിൽ കാർ മൂന്ന് തവണ മറിഞ്ഞ് മരത്തിലിടിച്ച് അപകടം: രണ്ടുപേർ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു
ബെംഗളൂരു: കർണാടകയിൽ ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെവൻത് ഹൊസക്കോട്ടെയ്ക്കും മാരുതിനഗറിനും ഇടയിലുള്ള ദേശീയപാതയിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മൂന്ന് തവണ തലകീഴായി മറിഞ്ഞ് റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ചിത്രദുർഗ്ഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലുള്ള അടിവാല ഗ്രാമവാസികളായ പ്രദീപ് (22), കാർ ഓടിച്ചിരുന്ന തിമ്മ നായക (33) എന്നിവരാണ് മരിച്ചത്. അഞ്ചുപേരടങ്ങുന്ന യുവാക്കളുടെ സംഘം ഒക്ടോബർ 16-നാണ് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. ഹോന്നാവർ വഴി ഉഡുപ്പി, മംഗളൂരു, മടിക്കേരി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം…
Read Moreഗതാഗതക്കുരുക്ക് അഴിക്കാൻ തടാകങ്ങൾക്ക് മുകളിലൂടെ റോഡുപണിയാൻ വമ്പൻ നീക്കം; നഗരത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം?
ബെംഗളൂരു:ഐ.ടി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി തടാകങ്ങൾക്കും രാജകാലുവകൾക്കും (മഴവെള്ളക്കാനകൾ) മുകളിലൂടെയും അവയുടെ ബഫർ സോണുകളിലൂടെയും റോഡുകൾ നിർമിക്കാൻ വിപുലമായ പദ്ധതിയുമായി അധികൃതർ. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും (ജി.ബി.എ) ബംഗളൂരു വികസന അതോറിറ്റിയും (ബി.ഡി.എ) സംയുക്തമായി തയാറാക്കിയ പുതിയ ഗതാഗത പദ്ധതിയാണ് നഗരത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. തടാകങ്ങളുടെ സംഭരണശേഷിയെയും നഗരത്തിലെ സ്വാഭാവിക ജലനിർഗമന സംവിധാനങ്ങളെയും ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നു. പച്ചപ്പുനിറഞ്ഞ പ്രദേശങ്ങളിലേക്ക് റോഡുകൾ; കണ്ണുവെച്ച് റിയൽ എസ്റ്റേറ്റ് മേഖല ഒൻപത് മുതൽ 24…
Read More