ബെംഗളൂരുവിൽ കനത്ത മഴ പലയിടങ്ങളിലും പ്രളയസമാന സാഹചര്യം: തമിഴ്‌നാട്ടിലും കനത്ത മഴ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലും അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബെംഗളൂരുവിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിൽ മൺസൂൺ മഴ ശക്തി പ്രാപിച്ചതോടെ അർദ്ധരാത്രി വൈകിയും ശക്തമായ മഴ തുടർന്നു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ രൂക്ഷമായി ബാധിക്കുകയും വാഹനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുകയും ചെയ്തു. ബെംഗളൂരുവിന് പുറമേ ബെല്ലാരി, ചാമരാജനഗർ, മാണ്ഡ്യ തുടങ്ങിയ കർണാടകയിലെ വിവിധ ജില്ലകളിലും കനത്ത മഴ പെയ്യുന്നുണ്ട്.

അതേസമയം, തമിഴ്‌നാട്ടിലും കാലവർഷം കൂടുതൽ ശക്തമായതോടെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. ഇന്നലെ പെയ്ത അതിശക്തമായ മഴയിൽ തലസ്ഥാനമായ ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. തിരുച്ചിറപ്പള്ളിയിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്ന് നീലഗിരി ജില്ലയിലെ ഊട്ടി-മേട്ടുപ്പാളയം റോഡിൽ വൻ മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഈ പാതയിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള രക്ഷാപ്രവർത്തനം അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts