ജെ.സി. നഗറിലെ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജെ.സി നഗറിന് സമീപമുള്ള രാജാക്കാൽവൈയിൽ (മഴവെള്ള ഓട) അജ്ഞാത പുരുഷന്റെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മാലിന്യങ്ങൾക്കും ചെളിക്കുമിടയിൽ മൃതദേഹം ഒഴുകിനടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അടിവസ്ത്രം മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

സംഭവസ്ഥലത്തെത്തിയ ജെ.സി നഗർ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കുമായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts