ബെംഗളൂരു: സൗദി അറേബ്യയിലെ മക്കയിൽ വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്ന നാലായിരത്തോളം കന്നഡിഗരെ സഹായിക്കണമെന്ന ആവശ്യവുമായി വീഡിയോ സന്ദേശം പുറത്ത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് യാത്രാസൗകര്യമില്ലാതെ മക്കയിൽ ബുദ്ധിമുട്ടിലായത്.
ചിക്കമഗളൂരുവിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണ് തീർത്ഥാടകരുടെ ദുരിതം പുറംലോകത്തെ അറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചത്. വിഷയം ഗൗരവത്തിലെടുത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉടൻ ഇടപെടണമെന്നും കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ക്രമീകരിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. വിദേശത്ത് ദുരിതത്തിലായ കന്നഡിഗരെ സുരക്ഷിതമായി സ്വന്തം നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
