മറ്റു സംസ്ഥാനക്കാർക്ക് മുൻഗണന; റെസ്യൂമെയിൽ കന്നഡ രേഖപ്പെടുത്തിയാൽ തഴയുന്നു” യുവതിയുടെ വെളിപ്പെടുത്തൽ വൈറല്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികളിൽ തദ്ദേശീയർക്ക് അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് കാണിച്ച് യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഐടി കമ്പനികൾ തെലുങ്ക്, തമിഴ് സംസാരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ മുൻഗണന നൽകുന്നുവെന്നും, റെസ്യൂമെയിൽ കന്നഡ ഭാഷ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ കമ്പനികൾ അവരെ ഒഴിവാക്കുകയാണെന്നും യുവതി വീഡിയോയിൽ ആരോപിക്കുന്നു.

ബെംഗളൂരുവിലെ കോളേജുകൾ നിലവിൽ കൃത്യമായ കാമ്പസ് അഭിമുഖങ്ങൾ നടത്തുന്നില്ലെന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ശമ്പളത്തിന് ആളുകളെ കൊണ്ടുവരുന്നത് മൂലം തദ്ദേശീയരായ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഈ ഗുരുതരമായ തൊഴിൽ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് യുവതി മുഖ്യമന്ത്രി സിദ്ധരാമരാമയ്യയോടും (പ്രസ്താവനയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട്) അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts