ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ? തട്ടിപ്പിൽ വീഴാൻ സാധ്യത ഏറെ

ന്യൂഡല്‍ഹി: ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്. വ്യാജ ആപ്പുകള്‍ അല്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ‘സോഷ്യല്‍ എന്‍ജിനീയറിങ്’ ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്. ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്. അതിനിടെ ഫോണ്‍ ഉടമ അറിയാതെ രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യും. ഇത് ഉപയോഗിച്ചാണ് ഫോണിന്റെ മുഴുവന്‍ കണ്‍ട്രോളും ഈ…

Read More

ഗണേശ ചതുര് ത്ഥി: മുന്നറിയിപ്പുമായി പോലീസ് മേധാവി

Ganesha idol

ബെംഗളൂരു: ഗണേശോത്സവത്തിൽ അന്ന് മറ്റുള്ളവരെ പരിഹസിക്കുകയോ ശല്യപ്പെടുത്തുകയോ അല്ലങ്കിൽ മറ്റെന്തെങ്കിലും മോശം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് സിറ്റി പോലീസ് മേധാവി മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി ആളുകളോട് പോലീസ് കൺട്രോൾ റൂമിൽ (112) വിളിക്കുകയോ അല്ലെങ്കിൽ ആരെങ്കിലും ഈവ് ടീസിങ്ങിന് ഇരയായാൽ അടുത്തുള്ള പോലീസിനെ അറിയിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗണേശോത്സവത്തോടനുബന്ധിച്ച് നഗരത്തിലുടനീളമുള്ള വിവിധ വേദികളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും ഘോഷയാത്രയിലോ വിഗ്രഹ നിമജ്ജനത്തിലോ ഉള്ള വികൃതികൾ ശ്രദ്ധയിൽപ്പെടുത്തണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സർക്കാർ പുറപ്പെടുവിച്ച…

Read More

സ്‌കൂളിൽ വൈകിയെത്തുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകും

ബെംഗളൂരു: സ്‌കൂളിൽ വൈകിയെത്തുന്ന അധ്യാപകർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ എല്ലാ താലൂക്ക്, ജില്ലാതല ഉദ്യോഗസ്ഥർക്കും സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി.സി.നാഗേഷ് നിർദേശം നൽകി. മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലെ നെല്ലിഗെരെ ഗ്രാമത്തിലെ സ്കൂൾ കാമ്പസിൽ മൂന്ന് അധ്യാപകരും രാവിലെ 10.30 ന് എത്താത്തതിനാൽ ക്ലാസ് റൂം വാതിലുകൾ തുറക്കാൻ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അദ്ദേഹം ഗൗരവമായാണ് എടുത്തത്. ഓഗസ്റ്റ് 12 ന് നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിലാണ് നാഗേഷ് ഇക്കാര്യം കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെയും സ്വന്തം സന്ദർശനങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം മിക്ക അധ്യാപകരും…

Read More

ഇന്ന് നാട്ടിൽ എത്തിയിരിക്കണം: വിജയ് ബാബുവിന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന. ജോർജിയയിൽക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ എത്തിയിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കിയതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകൾ തയാറാക്കിയാണ് കൊച്ചിയിലെത്തിക്കുന്നത്. ഇതിനായുളള നടപടികൾ ഇന്നലെത്തന്നെ തുടങ്ങിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം എത്തിയില്ലെങ്കിൽ ഇന്‍റർപോൾ മുഖേന റെ‍ഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നു

Read More

കോവിഡ് പ്രതിരോധത്തിന് ഇളവുകൾ തിരിച്ചടിയാകുമെന്ന് ആരോ​ഗ്യ വകുപ്പ്.

ബെം​ഗളുരു; രാജ്യത്തെ പ്രശസ്തമായ ഐ.ടി. ഹബ്ബായ ബെംഗളൂരു കോവിഡ് ഭീതിയിലാണെങ്കിലും രോഗവ്യാപനത്തെ പ്രതിരോധിക്കാൻകഴിഞ്ഞു, രാജ്യത്തെ മറ്റ് മെട്രോനഗരങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമ്പോഴും ബെം​ഗളുരുവിൽ കേസുകൾ‍ ക്രമാതീതമായി ഉയരുന്നതിന് തടയിടാൻ കഴിഞ്ഞെന്ന് തന്നെയാണ് വിലയിരുത്തലുകൾ. കൂടാതെ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ രോഗംപടരുകയാണ്, എന്നാൽ, ബെംഗളൂരുവിൽ മാർച്ച് ഒമ്പതിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനുശേഷം രോഗവ്യാപനത്തെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ പരിശോധനകളും , അധികൃതരുടെ ഇടപെടലുകളും നിരീക്ഷണവും ജനങ്ങളുടെ സഹകരണവുമാണ് ഇതിന് സഹായിച്ചത്. രാജ്യത്തെ വൻ ഐടി ഹബ്ബായ നഗരത്തിൽ…

Read More
Click Here to Follow Us