ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ? തട്ടിപ്പിൽ വീഴാൻ സാധ്യത ഏറെ

ന്യൂഡല്‍ഹി: ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്.

വ്യാജ ആപ്പുകള്‍ അല്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്.

മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

‘സോഷ്യല്‍ എന്‍ജിനീയറിങ്’ ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്.

ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്.

അതിനിടെ ഫോണ്‍ ഉടമ അറിയാതെ രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യും.

ഇത് ഉപയോഗിച്ചാണ് ഫോണിന്റെ മുഴുവന്‍ കണ്‍ട്രോളും ഈ ആപ്പുകള്‍ നേടുന്നതെന്നും മക്കാഫീ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് ശേഷം ഫോണ്‍ ഉടമ അറിയാതെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക,തുടങ്ങിയ തട്ടിപ്പുകള്‍ ആരംഭിക്കും.

സാമ്പത്തിക നഷ്ടത്തിലേക്ക് വരെ നയിക്കുന്ന നീക്കങ്ങളാണ് പിന്നീട് ഇവ നടത്തുക.

ഉപയോക്താവിന്റെ സമ്മതമില്ലാതെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്ത് നടത്തുന്ന ഈ കെണിയില്‍ വീഴാതിരിക്കാന്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മാല്‍വെയര്‍ ബാധിച്ച 13 ആപ്പുകള്‍ ചുവടെ:

1. Essential Horoscope for Android (com.anomenforyou.essentialhoroscope)
2. 3D Skin Editor for PE Minecraft (com.littleray.skineditorforpeminecraft)
3.Logo Maker Pro (com.vyblystudio.dotslinkpuzzles)
4.Auto Click Repeater (com.autoclickrepeater.free)
5.Count Easy Calorie Calculator (com.lakhinstudio.counteasycaloriecalculator)
6.Sound Volume Extender (com.muranogames.easyworkoutsathome)
7.LetterLink (com.regaliusgames.llinkgame)
8.Numerology: Personal horoscope & number predictions (com.Ushak.NPHOROSCOPENUMBER)
9.Step Keeper: Easy Pedometer (com.browgames.stepkeepereasymeter)
10.Track Your Sleep (com.shvetsStudio.trackYourSleep)
11.Sound Volume Booster (com.devapps.soundvolumebooster)
12.Astrological Navigator: Daily Horoscope & Tarot (com.Osinko.HoroscopeTaro)
13.Universal Calculator (com.Potap64.universalcalculator)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us