നിരോധിച്ചിട്ടും വിപണിയിൽ തരംഗം; പോലീസിനെ രംഗത്തിറക്കി ഗണേശ വിഗ്രഹ വേട്ടയ്ക്ക് കർണാടക സർക്കാർ

ബെംഗളൂരു: പ്ലാസ്റ്റർ ഓഫ് പാരീസും (PoP) രാസവസ്തുക്കൾ അടങ്ങിയ ചായങ്ങളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഗണേശ വിഗ്രഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിയാതെ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB). നിയമം കർശനമായി നടപ്പിലാക്കുന്നതിനായി ബോർഡ് ഇപ്പോൾ സംസ്ഥാന പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 2014-ലാണ് മലിനീകരണ നിയന്ത്രണ ബോർഡ് പി.ഓ.പി വിഗ്രഹങ്ങൾ നിരോധിച്ചത്. എന്നാൽ, ഓരോ വർഷവും ബെംഗളൂരു നഗരത്തിലുടനീളം ഇത്തരം നിരോധിത വിഗ്രഹങ്ങൾ വ്യാപകമായി വിൽക്കപ്പെടുന്നുണ്ട്. അതേസമയം, കളിമൺ വിഗ്രഹങ്ങളെ…

Read More

ഗണേശ ചതുർത്ഥി; ആഗസ്റ്റ് 31ന് മാംസ വിൽപന നിരോധിച്ച് ബിബിഎംപി

ബെംഗളൂരു: ഗണേശ ചതുര് ത്ഥിയുടെ പശ്ചാത്തലത്തില് ആഗസ്റ്റ് 31ന് ബെംഗളൂരുവിൽ കശാപ്പും ഇറച്ചി വിൽപനയും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നിരോധിച്ചു.

Read More

ഗണേശ ചതുര് ത്ഥി: മുന്നറിയിപ്പുമായി പോലീസ് മേധാവി

Ganesha idol

ബെംഗളൂരു: ഗണേശോത്സവത്തിൽ അന്ന് മറ്റുള്ളവരെ പരിഹസിക്കുകയോ ശല്യപ്പെടുത്തുകയോ അല്ലങ്കിൽ മറ്റെന്തെങ്കിലും മോശം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് സിറ്റി പോലീസ് മേധാവി മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി ആളുകളോട് പോലീസ് കൺട്രോൾ റൂമിൽ (112) വിളിക്കുകയോ അല്ലെങ്കിൽ ആരെങ്കിലും ഈവ് ടീസിങ്ങിന് ഇരയായാൽ അടുത്തുള്ള പോലീസിനെ അറിയിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗണേശോത്സവത്തോടനുബന്ധിച്ച് നഗരത്തിലുടനീളമുള്ള വിവിധ വേദികളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും ഘോഷയാത്രയിലോ വിഗ്രഹ നിമജ്ജനത്തിലോ ഉള്ള വികൃതികൾ ശ്രദ്ധയിൽപ്പെടുത്തണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സർക്കാർ പുറപ്പെടുവിച്ച…

Read More