കോവിഡ് പ്രതിരോധത്തിന് ഇളവുകൾ തിരിച്ചടിയാകുമെന്ന് ആരോ​ഗ്യ വകുപ്പ്.

ബെം​ഗളുരു; രാജ്യത്തെ പ്രശസ്തമായ ഐ.ടി. ഹബ്ബായ ബെംഗളൂരു കോവിഡ് ഭീതിയിലാണെങ്കിലും രോഗവ്യാപനത്തെ പ്രതിരോധിക്കാൻകഴിഞ്ഞു, രാജ്യത്തെ മറ്റ് മെട്രോനഗരങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമ്പോഴും ബെം​ഗളുരുവിൽ കേസുകൾ‍ ക്രമാതീതമായി ഉയരുന്നതിന് തടയിടാൻ കഴിഞ്ഞെന്ന് തന്നെയാണ് വിലയിരുത്തലുകൾ.

കൂടാതെ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ രോഗംപടരുകയാണ്, എന്നാൽ, ബെംഗളൂരുവിൽ മാർച്ച് ഒമ്പതിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനുശേഷം രോഗവ്യാപനത്തെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ പരിശോധനകളും , അധികൃതരുടെ ഇടപെടലുകളും നിരീക്ഷണവും ജനങ്ങളുടെ സഹകരണവുമാണ് ഇതിന് സഹായിച്ചത്.

രാജ്യത്തെ വൻ ഐടി ഹബ്ബായ നഗരത്തിൽ 493 പേർക്കാണ് രോഗം ബാധിച്ചത്, ഇതിൽ ഭൂരിഭാഗവും രോഗം മാറി ആശുപത്രി വിട്ടു. എന്നാൽ, ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കൂടുതൽപ്പേർ ക്രമാതീതമായി തിരിച്ചെത്തി കൊണ്ടിരിയ്ക്കുന്നത് സ്ഥിതി ​ഗുരുതരമാക്കുന്നു, ഇത് ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്.

മറ്റ് ന​ഗരങ്ങളെ അപേക്ഷിച്ച് ജനസംഖ്യയും ജനസാന്ദ്രതയും കൂടുതലുള്ള ബെംഗളൂരുവിൽ പ്രതിരോധത്തിൽ ചെറിയ വീഴ്ചയുണ്ടായാൽ രോഗവ്യാപനം വേഗത്തിലാകും. ഇത് മുന്നിൽക്കണ്ട് ബെംഗളൂരു കോർപ്പറേഷൻ സ്വീകരിച്ച കർശന നടപടിയാണ് കോവിഡിനെ പ്രതിരോധിക്കാൻ സഹായകരമായത്.

പക്ഷേ കൂടുതൽ ഇളവുകൾ നൽകിയതിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്, ഷോപ്പിങ്‌ മാളുകളും ആരാധനാലയങ്ങളും തുറന്നു. ബസ്, ഓട്ടോ, ടാക്സി സർവീസുകളും സാധാരണനിലയിലാണ്, ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ കാര്യമായി ശ്രദ്ധ പുലർത്താത്തതും തിരിച്ചടിയാണെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us