കേരളത്തിലേക്ക് യാത്ര ചെയ്യാൻ കോവിഡില്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണോ? വാർത്തയുടെ നിജസ്ഥിതി ഇതാണ്.

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് ഇല്ലാ എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എന്ന രീതിയിൽ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ മലയാളത്തിലെ ഒരു പ്രധാന ദിനപത്രത്തിൻ്റെത് എന്ന പേരിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

വാളയാർ ചെക്ക് പോസ്റ്റിൽ ജോലിയിലുള്ള 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പാസിന് പുറമെ കോവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റു കൂടി സർക്കാർ നിർബന്ധമാക്കിയതായിട്ടാണ് വാർത്ത.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

അതേ സമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല.

ശബരിമല ദർശനത്തിനായി വരുന്ന അന്യസംസ്ഥാനക്കാർക്ക് മാത്രമേ കോവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളൂ എന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts