ആശ്വാസകരമായ സൂചനകൾ : കർണാടകയിൽ രണ്ടു ദിവസമായി രോഗബാധിതരെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി

ബെംഗളൂരു : കോവിഡ് 19 രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലും കർണ്ണാടകക് ആശ്വസിക്കാനുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്. എട്ട് ഒൻപത് തിയ്യതികളിലായി സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം രണ്ട് ദിവസങ്ങളിലും റിപ്പോർട്ട് ചെയ്‌ത പുതിയ കോവിഡ് കേസുകളെക്കാൾ കൂടുതൽ പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. ജൂൺ എട്ടിന് 308 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 387 പേർ രോഗമുക്തി നേടി . ഇന്നലെ 161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു . 164 പേർ രോഗമുക്തി നേടി .ഏറെ ദിവസങ്ങൾക് ശേഷം പുതിയ രോഗികളെക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതൽ ആയി വരുന്നത് സംസ്ഥാനത്തിന് തീർത്തും ആശ്വാസജനകമാണ് .

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആളുകൾ തിരിച് വന്നുതുടങ്ങിയതോടെയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായത് . അകെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 2125 ഉം കഴിഞ്ഞ ഒരു ആഴ്ചയിൽ റിപ്പോർട്ട് ചെയ്തവയാണ് . ഈ ആഴ്ചയിൽ തന്നെ 1274 പേർ രോഗമുക്തി നേടുകയും ചെയ്തു. 

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

സംസ്ഥാനത്ത് ആകെയുള്ള പോസിറ്റീവ് കേസുകളിൽ 44% വും ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട് . അകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 5921 കേസുകൾ ആണ് . 2605 പേർ രോഗമുക്തി നേടി . 3248 ആക്റ്റീവ് കേസുകൾ നിലവിൽ ഉണ്ട്‌ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts