ഗാന്ധി ബസാറിലേക്ക് ഇരച്ചുകയറി ബുൾഡോസറുകൾ: ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച് വ്യാപാരികൾ

ബെംഗളൂരു: പ്രശസ്തമായ ഗാന്ധി ബസാർ പൂ മാർക്കട്ടിൽ ഒഴിപ്പിക്കൽ നടത്തുന്നതിന്റെ ഭാഗമായി സ്ഥലത്തെ ഒരു കട ജെസിബി ഉപയോഗിച്ച് ബിബിഎംപി തകർത്തു.

ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) 37 വ്യാപാരികൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബുൾഡോസിംഗ് നടക്കുന്നത്, ഈ വിഷയത്തിൽ പൗരസമിതിയുമായി ഇപ്പോഴും സംഭാഷണം നടത്തിവരികയായിരുന്നു അതുകൊണ്ടുതന്നെ കടപൊളിക്കൽ പോലുള്ള കടുത്ത നടപടി പ്രതീക്ഷിച്ചിരുന്നില്ല.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

കടയിൽ നിന്നും സാധനങ്ങളും രേഖകളും പുറത്തു കൊണ്ടുവരാൻ അനുവദിക്കാതെയാണ് അവർ കട പൊളിച്ചു നീക്കിയതെന്നും. തങ്ങളുടെ ഉപജീവനത്തെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ലന്നും, 30 വർഷത്തോളമായി മാർക്കറ്റിൽ പ്ലംബിംഗ് സർവീസ് ഷോപ്പ് നടത്തുന്ന സുബ്ബണ്ണ പറഞ്ഞു.

എന്നാൽ മാർക്കറ്റ് ശോച്യാവസ്ഥയിലാണെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാണ് ബിബിഎംപി അധികൃതർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts