പഴങ്ങൾക്ക് വില കുറച്ച് ഹോപ്‌കോംസ്

ബെംഗളൂരു : തിങ്കളാഴ്ച മുതൽ ബെംഗളൂരുവിലെ ഹോപ്‌കോംസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോറുകളിൽ ചില പഴങ്ങൾക്ക് വില കുറഞ്ഞു തുടങ്ങി. പഴങ്ങൾക്കും പച്ചക്കറികൾക്കും ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റി സ്വീകരിച്ച വിലനിർണ്ണയ സംവിധാനത്തെ ചോദ്യം ചെയ്ത് ജീവനക്കാർ പ്രതിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് വിലകുറയ്ക്കൽ പ്രാബല്യത്തിൽ വന്നത്.

175 രൂപയുണ്ടായിരുന്ന ബ്ലൂബെറി പാക്കറ്റിന് തിങ്കളാഴ്ച മുതൽ 120 രൂപയാണ് വില. അതുപോലെ 55 രൂപയായിരുന്ന സ്‌ട്രോബറി പാക്കറ്റിന് 38 രൂപയായും കുറഞ്ഞു.

  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

ഹോപ്‌കോംസിലെ കുത്തനെയുള്ള വിലയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, ഈ വിലവർധന കർഷകരെയോ ഉപഭോക്താക്കളെയോ സഹായിച്ചിരുന്നില്ല. ഹോപ്‌കോംസ് 40 മുതൽ 70 ശതമാനം വരെ മാർജിനിൽ പഴങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയിട്ടും, കൃത്യസമയത്ത് പണം നൽകാത്തതിനാൽ കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ സൊസൈറ്റിക്ക് വിൽക്കുന്നതിൽ നിന്ന് മാറുകയാണ് എന്നാണ് കർഷകർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് പെട്രോൾ - ഡീസൽ വില 4 രൂപ വരെ കൂടാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us