ആർത്തവാവധിയ്ക്ക് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി പ്രഖ്യാപിച്ച്‌ ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹാജര്‍ നിരക്ക് 73 ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ 18 കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും നല്‍കി. കുസാറ്റിനെ മാതൃകയാക്കിയാണ് തീരുമാനം. കഴിഞ്ഞ ദിവസം എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി പരിഗണനയിലെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബന്ദു പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി…

Read More

കോവിഡ് പ്രതിരോധം; വിദ്യാർത്ഥികൾക്കും ബെംഗളൂരു യൂണിവേഴ്സിറ്റി ജീവനക്കാർക്കും പുതിയ മാർഗ നിർദേശങ്ങൾ

ബെംഗളൂരു: ബെംഗളൂരു യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഫെയ്സ് മാസ്കുകളും ബൂസ്റ്റർ ഡോസുകളും നിർബന്ധമാക്കി. കോവിഡ് -19 ന്റെ വ്യാപനം തടയാൻ മാസ്‌ക് നിർബന്ധമാക്കിയ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം സർവകലാശാല ഒരു സർക്കുലറിൽ ഉദ്ധരിച്ചു. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. തിങ്കളാഴ്ച ഒരു സർക്കുലർ പ്രതീക്ഷിക്കുന്നു.

Read More

ബെംഗളൂരു സര്‍വ്വകലാശാലയുടെ സിലബസ് കണ്ണൂർ സര്‍വ്വകലാശാല കോപ്പിയടിച്ചതായി പരാതി

കണ്ണൂർ : കണ്ണൂര്‍ സര്‍വകലാശാല ബിബിഎ ആറാം സെമസ്റ്റര്‍ സിലബസ് കോപ്പിയടിച്ചതായി പരാതി . ബെംഗളൂരു സര്‍വ്വകലാശാലയുടെ സ്റ്റോക്ക് ആന്‍ഡ് കമ്മോഡിറ്റി മാര്‍ക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്. ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദം കെട്ടടങ്ങും മുന്‍പാണ് കണ്ണൂര്‍ സര്‍വകലാശാലക്കെതിരെയുള്ള പുതിയ വിവാദം പുറത്ത് വരുന്നത്. ബെംഗളൂരു സര്‍വകലാശാലയുടെ ബികോം സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാര്‍ക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപിയടിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ബിബിഎ ആറാം സെമസ്റ്റര്‍ സ്റ്റോക്ക് ആന്റ് കമോഡിറ്റി മാര്‍ക്കറ്റ് എന്ന പേപ്പറിന്റെ സിലബസ്…

Read More

മൂന്നു മാസത്തിനകം ഏഴ് സർവകലാശാലകൾ 

ബെംഗളൂരു: കർണാടകയിൽ വരുന്ന മൂന്നു മാസത്തിനകം ഏഴ്  സര്‍വകലാശാലകളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എന്‍. അശ്വത് നാരായണ്‍ അറിയിച്ചു. ദാവന്‍ഗരെ പഞ്ചമശാലി മഠത്തില്‍ നടന്ന തൊഴില്‍മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏഴ് എന്‍ജിനീയറിങ് കോളജുകള്‍ ഐ.ഐ.ടി മാതൃകയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് തൊഴില്‍സാധ്യത വര്‍ധിപ്പിക്കും. വിദേശ സര്‍വകലാശാലകളുമായി യോജിച്ചുള്ള പദ്ധതികള്‍ വിദ്യാര്‍ഥികളുടെ കഴിവ് ഉയര്‍ത്താനും തൊഴില്‍സാധ്യത വര്‍ധിപ്പിക്കാനും ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.

Read More

ഫ്രീഡം പാർക്കിൽ നിരാഹാര സമരം

ബെംഗളൂരു: ഫ്രീഡം പാർക്കിൽ പി യു യൂണിവേഴ്സിറ്റി ഗസ്റ്റ്‌ അധ്യാപകരുടെ നിരാഹാര സമരം ആരംഭിച്ചു. വേതനം കൂട്ടി തന്നില്ലെങ്കിലും 8 മണിക്കൂർ ജോലിയിൽ നിന്നും 14 മണിക്കൂർ ആയി ജോലി സമയം ഉയർത്തിയത് പിൻവലിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സമരം. ഒരു മാസമായി സമരം തുടർന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലാത്തതാണ് നിരാഹാര സമരത്തിൽ കൊണ്ട് ചെന്നെത്തിച്ചത്. കോവിഡ് പ്രതിസന്ധി കാരണം 2264 പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 12900 ഓളം പേർക്ക് ജോലി അവസരം നിഷേധിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

Read More

ബാം​ഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസ്; പുതിയ ഹോസ്റ്റലൊരുങ്ങുന്നു‌

ബെം​ഗളുരു: ബാം​ഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ പുതിയ ഹോസ്റ്റൽ ഒരുങ്ങുന്നു. ഡിസംബറിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾക്കായാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്. 104 മുറികളിലായി 400 വിദ്യാർഥികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് ചാൻസലർ ഡോ കെ ആർ വേണു​ഗോപാൽ വ്യക്തമാക്കി.

Read More
Click Here to Follow Us