മഞ്ഞുരുകിത്തുടങ്ങി.. മംഗളൂരുവിലേക്ക് തലപ്പാടി വഴി ആദ്യത്തെ ആംബുലൻസ് കടത്തി വിട്ട് കർണാടക.

ബെംഗളൂരു : ഒരാഴ്ചയിൽ അധിക അടച്ചിട്ട അതിർത്തിയിലൂടെ മംഗളൂരുവിലേക്ക് രോഗികളെ കടത്തിവിട്ട് കർണാടക.

ഇന്ന് ഉച്ചയോടെയാണ് കാസർകോഡ് സ്വദേശിയായ തസ്ലീമയെ മംഗളൂരുവിലെ ആശുപത്രിയിലെത്താൻ തലപ്പാടി അതിർത്തി വഴി കടത്തിവിട്ടത്.

തലപ്പാടി അതിർത്തി അടച്ചതിനാൽ ആദ്യം ഈ വിഷയം കേരള ഹൈക്കോടതിയിൽ എത്തുകയും കോടതി നിർദ്ദേശം കർണാടക പാലിക്കാത്തതിനെ തുടർന്ന് കാസർകോട് നിന്നുള്ള എം.പി. രാജ് മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

അതിന് ശേഷം ആണ് കടുത്ത നിബന്ധനയോടെ കാസർകോട് നിന്നുള്ള രോഗികളെ മംഗളൂരുവിലേക്ക് കടത്തി വിടാൻ കർണാടക തയ്യാറായത്, ഈ വിഷയം ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

കർണാടക സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ അഡീഷനൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണർക്കു ചില നടപടിക്രമങ്ങൾ
പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടായിിരുന്നു.

അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള രോഗികൾക്കും റോഡപകടങ്ങളിൽപ്പെട്ട രോഗികൾക്കും ഉൾപ്പെടെ അതിർത്തി കടക്കാൻ ഒരു
പ്രാദേശിക ഗവൺമെന്റ് മെഡിക്കൽ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ്
ആവശ്യമാണെന്നും ഇന്നലെ കേരള മുഖ്യമന്ത്രി അറിയിച്ചിരുന്നു .

രോഗികൾ സാക്ഷ്യപ്പെടുത്തേണ്ട കാര്യങ്ങൾ ഇവയാണ് :

• രോഗിക്ക് കോവിഡ്
ലക്ഷണമില്ല

• ഇതൊരു മെഡിക്കൽ എമർജൻസിയാണ്

• ഇതിനാവശ്യമായ മെഡിക്കൽ
സൗകര്യം കാസർകോട് ഇല്ല. രോഗിയെ തൊട്ടടുത്ത ജില്ലയായ കണ്ണൂരിലേക്ക്
കൊണ്ടുപോകാൻ കഴിയില്ല

• കർണാടകയിലെ ഏത് ആശുപത്രിയിലേക്കാണ് രോഗിയെ കൊണ്ടുപോകുന്നത്

• ആംബുലൻസ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്
അണുവിമുക്തമാക്കണം

• രോഗിക്ക് കൂട്ടിരിപ്പിനായി ഒരാൾ മാത്രമേ പാടുള്ളൂ

• ആംബുലൻസ് ഡ്രൈവർക്ക് പുറമേ ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും അനുവദിക്കും

• തലപ്പാടിയിലെ ദേശീയപാത ചെക്പോസിൽ മേൽപറഞ്ഞ കാര്യങ്ങൾ പാലിച്ചിട്ടുണ്ടാ എന്ന് പരിശോധിക്കാൻ ഒരു മെഡിക്കൽ ടീം ഉണ്ടാകും

• ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us