ബെംഗളൂരു : മുസ്ലീങ്ങള്‍ക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.വിവിധ പ്രാദേശിക ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് യെദിയൂരപ്പ ഇങ്ങനെ പറഞ്ഞത്.
“ഞാന്‍ മുസ്ലീം നേതാക്കളുമായി സംസാരിച്ചു അവര്‍ നിസ്കാരം എല്ലാം വീട്ടില്‍ തന്നെ ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്,അവരും സഹകരിക്കുന്നുണ്ട് ഇനി ആരും ന്യുനപക്ഷങ്ങള്‍ ആയ മുസ്ലീങ്ങളെ കുറിച്ച് പറയരുത് ,ഇനി ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ,ചെറിയ ഒരു സംഭവത്തിന്റെ പേരില്‍ മുസ്ലീം സമുദായമാണ് മറുപടി പറയേണ്ടത് എന്നാ വിധത്തില്‍ ആരെങ്കിലും സംസാരിക്കുകയാണ് എങ്കില്‍ അതില്‍ ഞാന്‍ നിയമ നടപടികള്‍ സ്വീകരിക്കും ,ഞാന്‍ അതില്‍ മുന്നും പിന്നും നോക്കില്ല” എന്നാണ് രണ്ടു ദിവസം മുന്‍പ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ശിവജി നഗര്‍ എം എല്‍ എ യും യുവ കോണ്‍ഗ്രസ് നേതാവുമായി റിസ്വാന്‍ അര്‍ഷാദ് അടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മുന്നോട്ട് വന്നു.
രാജ്യം മുഴുവന്‍ കൊവിദ് പരത്താനുള്ള ശ്രമമാണ് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ തുടങ്ങിയത് എന്ന് ഈ അഭിമുഖത്തിനു ഒരു ദിവസം മുന്‍പ് മുഖ്യമന്ത്രിയുടെ മുന്‍ വിശ്വസ്ത ആയിരുന്ന ശോഭ കരന്തലാജെ എംപി ചിക്കമഗലൂരുവില്‍ ആരോപിച്ചിരുന്നു.
മാത്രമല്ല മുഖ്യമന്ത്രി യുടെ പൊളിറ്റിക്കല്‍ സെക്രട്ടേറി രേണുകാചര്യയുടെ പ്രസ്താവനക്ക് എതിരെ കോണ്‍ഗ്രസിന്റെ റിസ്വാന്‍ അര്‍ഷാദ് രംഗത്ത് വന്നിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We are suffering because someone is not coming for check-up. I request them to come voluntarily to the doctors & District Magistrates. Not all minorities are terrorists, not all of them are anti-nationals: BJP MLA from Honnali constituency, MP Renukacharya (07.04) #Karnataka https://t.co/F6CwixfhPR
— ANI (@ANI) April 8, 2020