മംഗളൂരുവിലെ അക്രമണങ്ങൾക്കിടയിൽ കേരളത്തിൽ നിന്നുള്ള ആളുകൾ പെട്രോൾ ബോംബ് എറിയുന്ന വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി.

ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ച മംഗളൂരു വിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും കേരളത്തിൽ നിന്നുള്ള ആളുകൾ പെട്രോൾ ബോംബ് എറിയുന്ന വീഡിയോ ഉണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ തുമക്കുരുവിൽ പറഞ്ഞു.

ബി.ജെ.പിയാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം പിന്നിൽ എന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. സിദ്ധരാമയ്യ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമാണ്  മംഗളൂരുവിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തെ കുറിച്ച് പ്രസ്താവന ഇറക്കുമ്പോൾ കുറച്ചു കൂടി കാര്യ ഗൗരവം കാണിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ആരാണ് രാജ്യത്തെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ എല്ലാം പിന്നിൽ എന്ന് എല്ലാവർക്കും അറിയാം, സിദ്ധരാമയ്യ പറയുന്നതും യാഥാർത്ഥ്യവും തമ്മിൽ വളരെയധികം അന്തരമുണ്ട്.

സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി റിപ്പോർട്ടർമാരോട് വ്യക്തമാക്കി.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

(മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും എല്ലാം ആയിരുന്ന ജനതാ പാർട്ടി നേതാവ് എസ്.ആർ. ബൊമ്മെ മകനാണ് ബസവരാജ് ബൊമ്മെ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
[masterslider id="10"]

Related posts