ഗുസ്തിയില്‍ വീണ്ടും ഇന്ത്യ; ഭജ്‌രംഗ് പുനിയയ്ക്ക് സ്വര്‍ണം. ഇന്ത്യ നേടുന്ന 17-ാം സ്വര്‍ണമാണിത്.

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യ. ഇന്ത്യയുടെ ഭജ്‌രംഗ് പുനിയ സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഈ നേട്ടം. സുശീല്‍ കുമാറിന്‍റെത് പോലെ സാങ്കേതിക മികവാണ് ഭജ്‌രംഗിനും തുണയായത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടുന്ന 17-ാം സ്വര്‍ണമാണിത്. ഷൂട്ടിംഗ് താരങ്ങള്‍ മികച്ച തുടക്കം നല്‍കിയ ഇന്ന് മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ നേടി. ഇതില്‍ രണ്ട് സ്വര്‍ണം ഷൂട്ടിംഗിലാണ് ഇന്ത്യ നേടിയത്.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

നിലിവല്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യന്‍ സംഘം കാഴ്ച വച്ചത്. ഇതുവരെ 17 സ്വര്‍ണം എട്ട് വെള്ളി 11 വെങ്കലം ഉള്‍പ്പടെ 36 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts