വ്യവസായിയുടെ മെഴ്‌സിഡസ് ബെൻസ് ഡ്രൈവർ മോഷ്ടിച്ചു.

bmw car thief stolen driver

ബെംഗളൂരു: അടുത്തിടെ രാമമൂർത്തിനഗറിൽ നിന്ന് തന്റെ മെഴ്‌സിഡസ് ബെൻസ് മോഷ്ടിച്ചതായി 47 കാരനായ വ്യവസായി അജയ് കുമാർ പോലീസിൽ പരാതിപ്പെട്ടു. ഐപിസി സെക്ഷൻ 381 പ്രകാരം ഡ്രൈവർ രവികുമാറിനെതിരെ പോലീസ് കേസെടുത്തട്ടുണ്ട്. ടൈൽസ് വ്യവസായിയായ അജയ് കോലാർ ജില്ലയിലെ മുൽബാഗൽ സ്വദേശിയാണ്. 2021 ഓഗസ്റ്റിലാണ് ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ രവികുമാറിനെ ഡ്രൈവറായി അജയ് നിയമിച്ചിത്. 

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

2021 ഡിസംബർ 23ന് ഒരു സുഹൃത്തിനെ കാണാൻ ആർആർ നഗറിലെ ഒരു ഹോട്ടലിൽ പോയെന്നും രവികുമാറിനോട് ഹോട്ടലിന് സമീപം കാത്തിരിക്കാൻ ആവശ്യപ്പെട്ടതായും അജയ് പോലീസിനോട് പറഞ്ഞു. എന്നാൽ പ്രതിയായ രവികുമാർ കാറുമായി കടന്നുകളയുകയായിരുന്നു.

ഭാര്യക്ക് അസുഖമാണെന്നും വേഗം വീട്ടിലേക്ക് പോകാമെന്നും രവികുമാറിനെ ഫോണിൽ അറിയിച്ചെങ്കിലും
പ്രതി കാറുമായി തിരിച്ചെത്തിയില്ല, പിന്നീട് രവികുമാർ തന്റെ വാഹനം വിറ്റതായി അറിഞ്ഞെന്നും അതുകൊണ്ടാണ് ജനുവരി 23 ന് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും അജയ് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts