പിറന്നാൾ ദിനത്തിൽ 11 പശുക്കളെ ദത്തെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു:  വെള്ളിയാഴ്ച 62 വയസ്സ് തികഞ്ഞ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാഷ്ട്രോത്തന ഗൗ ശാലയിൽ നിന്ന് 11 പശുക്കളെ ദത്തെടുത്തു. ഭാര്യയായ ചെന്നമ്മയ്‌ക്കൊപ്പം വെള്ളിയാഴ്ച രാവിലെ ഗോപൂജ നടത്തുന്നതിന്റെ ചിത്രങ്ങങ്ങളും ബൊമ്മൈ ട്വീറ്റ് ചെയ്തു. പിന്നീട് ഇരുവരും ചേർന്ന് പശുവിനെയും പശുക്കിടാവിനെയും താമസസ്ഥലത്തേക്ക് കൊണ്ടുപോയി തീറ്റ നൽകുകയും ചെയ്തു,

ബാലബ്രൂയി ഗസ്റ്റ് ഹൗസിന് സമീപമുള്ള മാരുതി ക്ഷേത്രത്തിലും ബൊമ്മൈ സന്ദർശനം നടത്തിയതായും കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ജീവിതത്തിലൊരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ലെന്നും അതിനാൽ ഇത്തവണയും ആഘോഷമില്ലെന്നും ബൊമ്മെ പറഞ്ഞു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിന് ആശംസയറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts