മികച്ച നടി ശ്രീദേവി, നടന്‍ ഋതി സെന്‍; മികച്ച ചിത്രം വില്ലേജ് റോക്ക്സ്റ്റാര്‍.

ന്യൂഡല്‍ഹി: പ്രാദേശിക ചിത്രങ്ങളുടെ മികവിനെ ഒരിക്കല്‍ക്കൂടി അംഗീകരിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. മികച്ച നടിയായി അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയെ തെരഞ്ഞെടുത്തു. ‘മം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനായി ബംഗാളി താരം ഋതി സെന്‍ (നഗര്‍ കീര്‍ത്തന്‍) അര്‍ഹനായി. റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം വില്ലേജ് റോക്ക്സ്റ്റാഴ്സ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

ഭയാനകം എന്ന മലയാള ചിത്രം സംവിധാനം ചെയ്ത ജയരാജ് ആണ് മികച്ച സംവിധായകന്‍. മികച്ച ഛായാഗ്രാഹകനായി ഭയാനകത്തിന്‍റെ ക്യാമറ മാന്‍ നിഖില്‍ എസ് പ്രവീണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) അര്‍ഹനായി.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

ഇത്തവണ രണ്ട് ദേശീയ പുരസ്കാരങ്ങള്‍ എ.ആര്‍ റഹ്മാന്‍ കരസ്ഥമാക്കി. മികച്ച സംഗീത സംവിധായകന്‍ (കാട്ര് വെളിയിടെ), മികച്ച പശ്ചാത്തല  സംഗീതം (മം) എന്നീ പുരസ്കാരങ്ങളാണ് എആര്‍ റഹ്മാന്‍ നേടിയത്. മികച്ച ഗായകനായി മലയാളത്തിന്‍റെ യേശുദാസും തെരഞ്ഞെടുക്കപ്പെട്ടു.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

സിനിമകളുടെ നിലവാരം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ വരെ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചതെന്നും ശേഖര്‍ കപൂര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
[masterslider id="10"]

Related posts

Click Here to Follow Us