സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കരുത്:ഡി.കെ.ശിവകുമാർ.

ബെംഗളൂരു : കോവിഡ് അസുഖം പടർന്നു പിടിച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പിടിക്കരുതെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.

ഈ മാസത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകും എന്നാൽ അടുത്ത മാസത്തെ കാര്യം ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

അതേ സമയം സർക്കാർ സർവീസിലെ മാത്രമല്ല ഇതര ജീവനക്കാരുടേയും ശമ്പളം പിടിക്കാൻ ശ്രമം നടത്തരുതെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.

ബാങ്ക് വായ്പയും വീട്ടു വാടകയും അടയ്ക്കുന്നത് ഉൾപ്പെടെയുള്ള ഓരോരുത്തരുടേയും ഭാരിച്ച ബാധ്യത സർക്കാർ മറക്കരുത്.

കർണാടകയിൽ 5 ലക്ഷത്തോളം സർക്കാർ ജീവനക്കാരാണ് ഉള്ളത്.

കോവിഡ് പരിശോധനക്ക് 4500 രൂപയിൽ കൂടുതൽ സ്വകാര്യ മേഖലയിൽ ഈടാക്കുന്നില്ല എന്ന് സർക്കാർ ഉറപ്പു വരുത്തണം.

  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടത്ര പി.പി.ഇ (പേഴ്സണൽ പൊട്ടക്റ്റീവ് എക്യുപ്മെൻ്റ് ) ഇല്ലാത്ത സാഹചര്യമുണ്ട് എന്നും ശിവകുമാർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം
[masterslider id="10"]

Related posts

Click Here to Follow Us