ബെംഗളൂരു സര്‍വ്വകലാശാലയുടെ സിലബസ് കണ്ണൂർ സര്‍വ്വകലാശാല കോപ്പിയടിച്ചതായി പരാതി

കണ്ണൂർ : കണ്ണൂര്‍ സര്‍വകലാശാല ബിബിഎ ആറാം സെമസ്റ്റര്‍ സിലബസ് കോപ്പിയടിച്ചതായി പരാതി . ബെംഗളൂരു സര്‍വ്വകലാശാലയുടെ സ്റ്റോക്ക് ആന്‍ഡ് കമ്മോഡിറ്റി മാര്‍ക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്.

ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദം കെട്ടടങ്ങും മുന്‍പാണ് കണ്ണൂര്‍ സര്‍വകലാശാലക്കെതിരെയുള്ള പുതിയ വിവാദം പുറത്ത് വരുന്നത്.

ബെംഗളൂരു സര്‍വകലാശാലയുടെ ബികോം സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാര്‍ക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപിയടിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ബിബിഎ ആറാം സെമസ്റ്റര്‍ സ്റ്റോക്ക് ആന്റ് കമോഡിറ്റി മാര്‍ക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് തയ്യാറാക്കി ഇരിക്കുന്നതെന്നാണ് ഉയരുന്ന സർവകലാശാലയ്ക്കെതിരെ ഉയരുന്ന ആക്ഷേപം. പരീക്ഷയ്ക്ക് തയ്യാറെടുക്കന്നതിനിടെ ചില വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം അദ്ധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

കണ്ണൂര്‍ സര്‍വകലാശാല സിലബസിന്റെ 5 മൊഡ്യൂകള്‍ അതെ പോലെ ബെംഗളൂരു സര്‍വകലാശാല സിലബസിലുമുണ്ട്. ചോദ്യ പേപ്പര്‍ ആവര്‍ത്തന വിവാദത്തിന് പിന്നാലെയാണ് സര്‍വകലാശാലയ്ക്ക് എതിരെ സിലബസ് കോപ്പിയടി ആരോപണവും ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts