കേരളത്തിൽ തക്കാളിപ്പനി; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി

ബെംഗളൂരു∙ കേരളത്തിൽ തക്കാളിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തിയിൽ സംസ്ഥാനാന്തര യാത്രക്കാരെ നിരീക്ഷിക്കാൻ നിർദേശം നൽകി. മംഗളൂരു, ഉഡുപ്പി, കുടക്, ചാമരാജ്നഗർ, മൈസൂരു എന്നിവിടങ്ങളിലെ അതിർത്തി ചെക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ നിർദേശം നൽകിയട്ടുള്ളത്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ തുടങ്ങിയ ഇടങ്ങളിലാണ് തക്കാളിപ്പനി കണ്ടെത്തിയത്. എന്നാൽ തക്കാളിപ്പനിയ്ക്ക് കോവിഡുമായി ബന്ധമില്ലെന്നും എന്നാൽ, ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ കുട്ടികളുടെ ദേഹത്തും മറ്റും ചുവന്നു തുടുത്ത പാടുകളുണ്ടായാൽ ഉടനടി ജില്ലാ ആരോഗ്യ അധികൃതരെ വിവരമറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts