ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി ബെംഗളൂരു നഗരം

ബെംഗളൂരു: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബെംഗളൂരുവില്‍ ഏറ്റവും കൂടിയ തണുപ്പ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തണുപ്പുള്ള ദിവസമായിരുന്നു ഇന്നലെ . ചൊവ്വാഴ്ച ബെംഗളൂരുവില്‍ പെയ്ത മഴയില്‍ താപനില 24.3 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് കുറയുകയായിരുന്നു.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബെംഗളൂരു നഗരത്തില്‍ 3.5 മില്ലിമീറ്റര്‍ മഴയും ശക്തമായ കാറ്റും ഉണ്ടായി. ഇതിനു പുറമേ അന്തരീക്ഷം മേഘാവൃതമായ രീതിയിലാണ് കാണപ്പെട്ടത്. താപനില 21.9 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 20.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

അതേസമയം, വരുന്ന 24 മണിക്കൂറിനുള്ളില്‍ ബെംഗളൂരു നഗരം മേഘാവൃതം ആയിരിക്കുമെന്നും ഇടിമിന്നലിന് ഒപ്പം നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും ബെംഗളൂരു പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂടിയ താപനില യഥാക്രമം 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ചില പ്രദേശങ്ങളില്‍ മഴപെയ്തു. കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില സ്ഥലങ്ങളിലും തീരദേശ മേഖലകളിലും ഒറ്റപ്പെട്ട മഴ ഉണ്ടായി. എന്നാല്‍, നിലവില്‍ വടക്കന്‍ കര്‍ണാടകയില്‍ വരണ്ട കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. കലബുര്‍ഗിയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 42. 6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts