നിയമവിരുദ്ധ ഹുക്ക കഫേയിൽ റെയ്ഡ്: മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നിയമവിരുദ്ധമായി ഹുക്ക വിളമ്പിയ റെസ്റ്റോറന്റ് റെയ്ഡ് ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിന് (കെഐഎ) സമീപം ദേശീയ പാത 7-ൽ കണ്ണമംഗല ഗേറ്റിൽ സ്ഥിതി ചെയ്യുന്ന വിശാലമായ റെസ്റ്റോറന്റായ കഫേ റൺവേയിലാണ് റൈഡ് ഉണ്ടായത്.

സർക്കാർ ചട്ടങ്ങൾ ലംഘിച്ച് ഹുക്ക ബാർ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കെഐഎ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ റെയ്ഡ് നടത്തിയത്. റെസ്റ്റോറന്റ് കോമൺ ഡൈനിംഗ് ഏരിയയിൽ ഹുക്ക വിളമ്പിയിരുന്നതായും ഭക്ഷണം വിളമ്പുന്നതിന് പ്രത്യേക കൗണ്ടർ ഇല്ലായിരുന്നെന്നും കൂടാതെ പ്രായപൂർത്തിയാകാത്തവരെ അനുവദിക്കരുതെന്ന് അറിയിപ്പും നല്കിയിട്ടില്ലായിരുന്നെന്നും പോലീസ് വ്യക്താക്കി.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

സാമൂഹിക അകലം പാലിക്കാതെ 15-20 ഉപഭോക്താക്കൾ ഹുക്ക ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തി. ഹുക്ക പുക പുറത്തേക്ക് വിടാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ലായിരുന്നു. കഫേ മാനേജർ അതിഖുർ റഹ്മാൻ (25), വെയിറ്റർമാരായ അയൂബ് ഖാൻ (26), ഗണേഷ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തട്ടുള്ളത്. പൈപ്പുകളുള്ള 12 ഹുക്ക പാത്രങ്ങൾ, 15 ഫ്ലേവറുകൾ, അഞ്ച് പാക്കറ്റ് സിഗരറ്റുകൾ എന്നിവയും പിടിച്ചെടുത്തു.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്ന നിയമം, കർണാടക പോലീസ് ആക്ട്, ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഫേ ഉടമകളായ വസീം അഹമ്മദ്, മുഹമ്മദ് സൽമാൻ എന്നിവരെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts