വൈദ്യുതി നിരക്ക് വർദ്ധനവിന് പിന്നാലെ സാധാരണക്കാരന് അടുത്ത പണി വരുന്നു; വെള്ളക്കരം വർദ്ധിപ്പിക്കാൻ അനുമതി തേടി ജലവിതരണ ബോർഡ്.

ബെംഗളൂരു : കോവിഡിൽ വലഞ്ഞ് വരുമാന നഷ്ടം നേരിടുന്ന സാധാരണക്കാരന് ആദ്യ പ്രഹരം വൈദ്യുതി ബില്ലിൻ്റെ പേരിൽ ലഭിച്ചു കഴിഞ്ഞു.ഇനി അടുത്തത് അണിയറയിൽ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ വിവരം.

വെള്ളത്തിൻ്റെ വില കൂട്ടാനുള്ള അനുമതിക്കായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്(ബി.ഡബ്ല്യു.എസ്.എസ്.ബി.) സർക്കാറിരെ സമീപിച്ചിരിക്കുകയാണ്.

12 ശതമാനം വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. ആപേക്ഷ സർക്കാർ അംഗീകരിച്ചാൽ കുടിവെള്ളത്തിന് അധിക തുക നൽകേണ്ടി വരും.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ഇപ്പോൾ വീടുകളിലേക്കുള്ള 8000 ലിറ്റർവരെ വെള്ളത്തിന് ലിറ്ററിന് ഏഴു രൂപവെച്ചാണ് ഈടാക്കുന്നത്.

8001 മുതൽ 25,000 ലിറ്റർവരെ 11 രൂപയും 25,001 ലിറ്റർമുതൽ 50,000 ലിറ്റർവരെ 25 രൂപയും 50,001 ലിറ്റർ മുതലുള്ള വെള്ളത്തിന് 45 രൂപയുമാണ് ഈടാക്കുന്നത്.

വൈദ്യുതി നിരക്ക് വർദ്ധിച്ചതോടെ 5 കോടിയോളം അധികച്ചെലവ് ജലവിതരണ ബോർഡിന് വരുന്നുണ്ട്.

വെള്ളത്തിന്റെ ബിൽ ഇനത്തിൽ മാസം 115 കോടി രൂപയാണ് ജലവിതരണ അതോറിറ്റിയുടെ വരുമാനം.

ഇതിൽ 70 മുതൽ 80 കോടി രൂപവരെ വൈദ്യുതി ബില്ലിലേക്കും 30 കോടി രൂപ അറ്റകുറ്റപ്പണികൾക്കായും ചെലവാകുന്നുണ്ട്.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

ബാക്കി വരുന്ന പണംകൊണ്ടാണ് ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നതെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
[masterslider id="10"]

Related posts