ബയപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയായി.

ബെംഗളൂരു : ബയ്യപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയായതായി റെയിൽവേ അറിയിച്ചു.

48 കിലോമീറ്റർ ഉണ്ട് ഈ ദൂരം.

ബയപ്പനഹള്ളിയിൽ നിന്ന് അനേക്കൽ വരെയുള്ള പാത 34 കിലോമീറ്റർ കഴിഞ്ഞ മാർച്ചിൽ തന്നെ വൈദ്യുതീകരിക്കുകയും റെയൽ വേ സുരക്ഷാ വിഭാഗത്തിൻ്റെ അനുമതി നേടുകയും ചെയ്തിരുന്നു.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

ഇപ്പോൾ പെരിയനഗൻതുണൈ വരെയാണ് വൈദ്യുതീകരണം പൂർത്തിയായി സുരക്ഷാ വിഭാഗത്തിൻ്റെ അനുമതി ലഭിച്ചത്.അടുത്ത മാർച്ചിൽ ഇത് ഓമല്ലൂർ വരെ നീട്ടും.

ഹൊസൂരിൽ നിന്ന് മെമു ട്രെയിനുകൾ ഓടിക്കുന്നതിന് ഈ നീക്കം സഹായിക്കും.

നഗരത്തിൽ നിന്ന് ഹൊസൂർ – ധർമ്മപുരി വഴി സേലം വരെ പോകാവുന്ന ഈ പാത ഇതു വരെ ഇരട്ടിപ്പിച്ചിട്ടില്ല.

മലയാളികൾ വളരെയധികം ആശ്രയിക്കുന്ന യശ്വന്ത് പുര -കണ്ണൂർ എക്സ്പ്രസ് ഊ പാതയിലൂടെയാണ് സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts