ഹിജാബ് ധരിച്ച് പരീക്ഷ, 2 അധ്യാപകർ കൂടി സസ്പെൻഷനിൽ

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ജെവര്‍ഗിയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് രണ്ട് അധ്യാപകരെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇതേ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തിരുന്നു.

ജെവര്‍ഗി താലൂക്ക് ശ്രീരാമസേന പ്രസിഡന്‍റ് നിംഗനഗൗഡ മാലിപാട്ടില്‍ നല്‍കിയ പരാതിയിമേലാണ് നടപടി. ഡി.ഡി.പി.ഐക്ക് മാലിപാട്ടില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു.

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ഡി.പി.ഐ പരീക്ഷാ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ അന്വേഷണത്തിലാണ് അല്‍റു സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ ഹയാദ് ഭഗ്‌വന്‍, കൊടച്ചി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ മഞ്ജുനാഥ് എന്നിവര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചതായി കണ്ടെത്തിയത്. ഇരുവരെയും സസ്പെന്‍റഡ് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts