എയർപോർട്ട് റോഡിൽ ചരക്ക് വാഹനങ്ങൾക്ക് നിരോധനം

taffic

ബെംഗളൂരു: എയർപോർട്ട് റോഡിൽ ചരക്ക് വാഹനങ്ങൾക്ക് രണ്ട് മണിക്കൂർ നിരോധനം. തിരക്കേറിയ ഹെബ്ബാൾ മേൽപ്പാലവും കെമ്പപുര ജംഗ്ഷനും സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷം സ്പെഷ്യൽ കമ്മീഷണർ (ട്രാഫിക്) എം എ സലീം ആണ് എല്ലാത്തരം ചരക്ക് വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതൽ 10.30 വരെ സദഹള്ളി ഗേറ്റ് മുതൽ ബല്ലാരി റോഡിലെ ഹെബ്ബാള് മേൽപ്പാലം വരെ രണ്ട് മണിക്കൂർ നിരോധിച്ചത്. ദേവനഹള്ളിയിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന ബല്ലാരി റോഡിലെ സദഹള്ളി ഗേറ്റ് മുതൽ ഹെബ്ബാൽ മേൽപ്പാലം വരെയുള്ള ചരക്ക് വാഹന നിരോധനം…

Read More

കൂടുതൽ നഗരനിരത്തുകളിൽ വാഹന നിരോധന ആവശ്യം ശക്തം

HOTEL

ബെംഗളൂരു: വായുമലിനീകരണം കുറയ്ക്കുന്നതിനും കാൽനട, സൈക്കിൾ യാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുയി 2020 നവംബർ മുതൽ ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തിയത് പോലെ കാൽനട, സൈക്കിൾ യാത്ര സൗഹൃദമാക്കുന്നതിന് സമാനമായി കൂടുതൽ നഗരനിരത്തുകൾ പൊതുജനങ്ങൾക്കായി നീക്കിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് ചർച്ച് സ്ട്രീറ്റിൽ വാഹന നിരോധനം. സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത മാർഗങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ചർച്ച് സ്ട്രീറ്റിലേക്ക് നേരിട്ട് പ്രവേശനകവാടം…

Read More

“ഗയ്‌സ് ഞങ്ങളെ പൂട്ടി ഗയ്‌സ്” ഇ ബുൾ ജെറ്റിനെ അടപടലം പൂട്ടി മോട്ടോർ വാഹന വകുപ്പ്; വണ്ടിയുടെ റെജിസ്ട്രേഷൻ റദ്ധാക്കി

കണ്ണൂർ: കേരളത്തിലുടനീളം സംസാരവിഷയമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കനത്ത തിരിച്ചടി. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സർക്കാർ റദ്ധാക്കി റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി. ഇ-ബുൾ ജെറ്റ് വിവാദത്തിൽ കലാപത്തിന് ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലും ഉള്ള ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ അറിയിച്ചു.അതോടൊപ്പം ഇന്നലെ കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന്…

Read More

ചർച്ച് സ്ട്രീറ്റിലെ വാഹന വിലക്ക് നീക്കി

ബെംഗളൂരു: നഗരത്തിലെ ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യങ്ങളിൽ നിലനിന്നിരുന്ന വാഹന ഗതാഗതത്തിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീക്കിയതായി ട്രാഫിക് അധികൃതർ അറിയിച്ചു. ക്ലീൻ എയർ സംരംഭത്തിന് കീഴിൽ നഗര ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും മുന്നോട്ടുവച്ച അപേക്ഷയിൽ ആണ് വാരാന്ത്യങ്ങളിൽ ചർച്ച് സ്ട്രീറ്റിൽ വാഹന സഞ്ചാരത്തിനു വിലക്കേർപ്പെടുത്തിയിരുന്നത്. ശുദ്ധമായ ചലനാത്മകതയെ പുനരുജ്ജീവിപ്പിക്കുക, ആളുകളെയും സുസ്ഥിരമായ പെരുമാറ്റങ്ങളെയും കേന്ദ്രീകരിച്ചുള്ള തെരുവുകളുടെ ഗുണപരമായ സ്വാധീനം പ്രകടമാക്കുക എന്നിവ ലക്‌ഷ്യം വെച്ചാണ് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

Read More
Click Here to Follow Us