റമദാൻ സംഗമം ഇരുപത്തഞ്ചാം വർഷത്തിലേക്ക്

ബെംഗളൂരു: ഇരുപത്തി അഞ്ചാം വാർഷികത്തിലെത്തി നിൽക്കുന്ന റമദാൻ സംഗമത്തിന് സമാരംഭം കുറിച്ച് യൂത്ത് മീറ്റ്.

‘ലൈറ്റ് അപോൺ ലൈറ്റ്’ (വെളിച്ചത്തിനുമേൽ വെളിച്ചം) എന്ന പ്രമേയത്തിൽ വൈകീട്ട് ആറു മുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ യുവസമൂഹം ഒത്തുചേർന്നു.

സമകാലീന ഇന്ത്യയിലെ മുസ്‍ലിം പ്രതിനിധാനം എന്ന വിഷയത്തിൽ ഓപ്പൺ പാർലമെന്റ് അരങ്ങേറി.

ശനിയാഴ്ച ഉച്ചക്കു ഒന്നുമുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമം മുഖ്യ സെഷനിൽ ജമാഅത്തെ ഇസ്‍ലാലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യാതിഥിയാവും.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ബെംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, മുൻ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം, ജമാഅത്തെ ഇസ്‍ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ബെംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽറഹീം കോട്ടയം തുടങ്ങിയവർ സംബന്ധിക്കും.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

റമദാൻ സൂഖ്, ബുക് സ്റ്റാൾ, കിഡ്സ് കോർണർ തുടങ്ങിയവ റമദാൻ സംഗമ വേദിയിൽ ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ഷംസീർ വടകര അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts