വിദേശ വനിത ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: വിദേശ വനിത ബെംഗളൂരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍.

37 കാരിയായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ സറീനയെയാണ് ബെംഗളൂരുവിലെ സേശാദ്രിപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൂറിസ്റ്റ് വിസയില്‍ നാലു ദിവസം മുന്‍പാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്.

ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

ഡോറില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഫോറന്‍സിക് സംഘമെത്തി മുറി പരിശോധിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts