ദ്വാരകാ നഗറിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു

ബെംഗളൂരു: ദ്വാരകാ നഗറിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ദ്വാരകാ നഗറിലെ പഴക്കടയ്ക്ക് സമീപത്തെ ഒഴിഞ്ഞ ഷെഡ്ഡിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു.

ആലപ്പുഴ മാവേലിക്കര ചെന്നിത്തല പുത്തൻകോട്ടയ്ക്കം ചിറ്റയ്ക്കാട്ട് വീട്ടിൽ ശിവൻപിള്ളയുടെയും രമണിയമ്മയുടെയും മകൻ ശ്രീരാജ് (32) ആണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ ബന്ധുക്കളെത്തുംമുമ്പ് പോലീസ് മൃതദേഹം സംസ്കരിച്ചത് വിവാദമായി.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

സെപ്റ്റംബർ നാലിന് രാത്രി ബന്ധുവീട്ടിൽ പോവുകയാണെന്നു പറഞ്ഞ് പോയ ശ്രീജിത്തിനെ മൂന്നുദിവസം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കൾ ബന്ധുക്കളെ വിവരമറിയിച്ചു. 11-ന് ശ്രീരാജിനെ കാണാനില്ലെന്ന് വ്യക്തമാക്കി സുഹൃത്തുക്കൾ യെലഹങ്ക പോലീസിൽ പരാതി നൽകി.

പരാതിക്കൊപ്പം നൽകിയ ഫോട്ടോ തിരിച്ചറിഞ്ഞ പോലീസ് ശ്രീരാജ് മരിച്ചെന്നും മൃതദേഹം സംസ്കരിച്ചെന്നും സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ, ശ്രീരാജിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പത്രങ്ങളിൽ പരസ്യം കൊടുക്കാതെ മൃതദേഹം മറവുചെയ്തതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts