ദമ്പതിമാർ തമ്മിലുള്ള വഴക്കിനിടെ ഭർത്താവ് ഭാര്യയ്ക്കുനേരെ എറിഞ്ഞ കല്ല് തലയ്ക്കുകൊണ്ട് അയൽവാസി മരിച്ചു

ബെംഗളൂരു: ജെ.ജെ. നഗറിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ദമ്പതിമാർ തമ്മിലുള്ള വഴക്കിനിടെ ഭർത്താവ് ഭാര്യയ്ക്കുനേരെ എറിഞ്ഞ കല്ല് അബദ്ധത്തിൽ തലയ്ക്കുകൊണ്ട് അയൽവാസി മരിച്ചു.

നഗരത്തിലെ ദിവസവേതനക്കാരനായ മഞ്ജുനാഥും ഭാര്യ സുനന്ദയും തമ്മിൽ തല്ലുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് അയൽക്കാരി ലളിതമ്മ(50)യ്ക്ക് ഇഷ്ടികകൊണ്ടുള്ള ഏറുകൊണ്ടത്.

ലളിതമ്മ ഒടിവരുന്നതുകണ്ട് ദൂരേക്ക് മാറിയ മഞ്ജുനാഥ് ഇഷ്ടികയെടുത്ത് ഭാര്യയെ എറിയുകയായിരുന്നു. എന്നാൽ, ലക്ഷ്യം മാറി ലളിതമ്മയുടെ തലയ്ക്കാണ് ഇഷ്ടിക കൊണ്ടത്. ഇതോടെ ബോധം നഷ്ടമായി നിലത്തുവീണ ലളിതമ്മയെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മഞ്ജുനാഥിനെ പോലീസ് അറസ്റ്റുചെയ്തു. ലളിതമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us