കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 4 വയസ്സുകാരൻ മരിച്ചു

deadbody BABY

ബെംഗളൂരു: അമിതവേഗതയിലെത്തിയ കാർ ഇടിച്ച് നാല് വയസ്സായ ആൺകുട്ടി മരിച്ചു. പലചരക്ക് കടയിലേക്ക് പോകുന്നതിനായി അച്ഛൻ ഹനുമന്തപ്പയ്‌ക്കൊപ്പം ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സോമസുന്ദർപാളയയിലെ റോഡിലൂടെ അവിനാഷ് നടന്നുപോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്.

അപാകത്തിൽ കാറിന്റെ ചക്രത്തിനടിയിൽപ്പെട്ട അവിനാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഹനുമന്തപ്പ റോഡിന് മറുവശത്തേക്ക് വീണതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെട്ടിട നിർമാണ തൊഴിലാളിയാണ് ഹനുമന്തപ്പ.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

അശ്രദ്ധമായി വാഹനമോടിച്ച് അപകടം സൃഷ്ടിച്ച കാർ ഡ്രൈവറായ അന്ദനയ്യയെ (37) ഇലക്ട്രോണിക്‌സ് സിറ്റി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts