ഇവിടെ കന്നഡ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.

ബെംഗളൂരു : അമിത് ഷാ ഉയര്‍ത്തി വിട്ട ഹിന്ദി ഭാഷാ വാദത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ.

രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡ ഭാഷയാണ്. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കര്‍ണാടകയില്‍ നിന്നുണ്ടാവില്ല.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

കന്നഡ ഭാഷയും കര്‍ണാടക സംസ്കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും തെക്കേയിന്ത്യയില്‍ പ്രത്യേകിച്ചും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതിനിടെയാണ് തെക്കേയിന്ത്യയിലെ ഒരേ ഒരു ബിജെപി മുഖ്യമന്ത്രിയായ യെദ്യൂരപ്പ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts