ദേശഭക്തരായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യും!!

ബെംഗളൂരു: വിവാദപരാമര്‍ശവുമായി കര്‍ണാടക ഗ്രാമവികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ. എസ്. ഈശ്വരപ്പ. തന്‍റെ പ്രസംഗത്തില്‍ മുസ്ലീങ്ങളെയും കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം പരിഹസിച്ചു.

ദേശഭക്തരായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യും, പാക് പ്രേമികളായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട്  ചെയ്യാന്‍ സങ്കോചിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൂടാതെ, അടിക്കടി കൂറുമാറാന്‍ തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഹിജഡകളാണെന്നും ഈശ്വരപ്പ പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ശ്രീരാം സേനയുടെ സമ്മേളനത്തിലായിരുന്നു ഈശ്വരപ്പയുടെ വിദ്വേഷം കലര്‍ത്തിയുള്ള ഈ വിവാദപരാമര്‍ശ൦.

അഖണ്ഡ ഭാരതം നിലവില്‍ വരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ മുസ്ലിം വോട്ട് കിട്ടില്ലെന്ന് കണ്ട് ഒരുവിഭാഗം രാഷ്ട്രീയക്കാര്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബിജെപി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ബിജെപിയിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അവരുടെ മണ്ഡലത്തില്‍ 50000ത്തിലധികം മുസ്ലിം വോട്ടുകളുള്ളതാണ് അവരെ പിന്നോട്ട് വലിച്ചത്. ഇത് ആണും പെണ്ണുമല്ലാത്തവരുടെ നിലപാടാണെന്നും ഈശ്വരപ്പ പറഞ്ഞു.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

തന്‍റെ മണ്ഡലമായ ഷിവമോഗയില്‍ 50000ത്തിലധികം മുസ്ലിം വോട്ടുകളുണ്ട്. താന്‍ വോട്ട് ചോദിച്ച് മുസ്ലിംകളുടെ അടുത്ത് പോകാറില്ല. തന്‍റെ സമുദായമായ കുറുബ വിഭാഗത്തിന് 10000 വോട്ടാണുള്ളത്. പക്ഷേ, 47000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിച്ചു. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് എംഎല്‍എമാരോട് പറഞ്ഞുവെന്നും ഈശ്വരപ്പ വിശദീകരിച്ചു.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

എന്നാല്‍ മുസ്ലിംകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന മന്ത്രിയുടെ ഈ പരാമര്‍ശം കടുത്ത വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.

മുസ്ലിംകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന ഈശ്വരപ്പയുടെ നേരത്തെയുള്ള പ്രസ്താവനയും വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങവെയാണ് പുതിയ പ്രകോപനവുമായി മന്ത്രി രംഗത്തുവന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts