നഗരത്തിലെ പോലീസുകാർക്ക് ഇനി ജന്മദിനത്തിൽ അവധി!!

ബെംഗളൂരു: ജന്മദിനത്തിന് പോലീസുകാർക്ക് നിർബന്ധമായും അവധി നൽകണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു നിർദേശിച്ചു.

നഗരത്തിലെ പോലീസുകാർക്ക് ഇനി സ്വന്തം ജന്മദിനം വീട്ടിൽ കുടുംബത്തിനൊപ്പം ആഘോഷിക്കാം. അവധിക്കൊപ്പം വകുപ്പിന്റെവക മനോഹരമായൊരു ആശംസാകാർഡും നൽകും.

പോലീസുകാരുടെ ജോലിസമ്മർദം കുറയ്ക്കുന്നതിന്റെഭാഗമായാണ് നടപടി. ജോലിസമയം കുറയ്ക്കണമെന്ന് നഗരത്തിലെ പോലീസുകാർ ആവശ്യപ്പെട്ടുവരുന്നുണ്ട്. ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ 12 മണിക്കൂറിലേറെയാണ് പോലീസുകാർ ഒറ്റ ഷിഫ്റ്റിൽ ജോലിചെയ്യുന്നത്.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ജോലിസമ്മർദം വർധിക്കുന്നതായും കാര്യക്ഷമത കുറയുന്നതായും പരാതിയുയർന്നിരുന്നു. സംസ്ഥാനസർക്കാർ നിയോഗിച്ച സമിതി ജോലിസമ്മർദം കുറയ്ക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തു. പോലീസുകാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുമെന്ന് പോലീസ് കമ്മിഷണർ ഭാസ്കർ റാവു സ്ഥാനമേറ്റയുടനെ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts