ഭാര്യ എത്താൻ വൈകി, വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; ബെംഗളൂരു സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ഭാര്യ വിമാനത്താവളത്തില്‍ എത്താൻ വൈകിയതിനെ തുടർന്ന് ഭർത്താവിന്റെ വ്യാജ ബോംബ് ഭീഷണി.

വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി നല്‍കിയ ബെംഗളൂരു സ്വദേശി അറസ്റ്റിലായി.

മുംബൈയില്‍ നിന്ന് പുറപ്പെട്ട ബെംഗളൂരു വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം.

വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

വിമാനത്താവളത്തിലെയെങ്കിലും വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല.

ഈ സമയത്താണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഉദിച്ചത്.

എയർലൈൻസില്‍ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉള്‍പ്പടെയുള്ള അധികാരികളെ അറിയിച്ചു.

തുടർന്ന് ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രാവാദ വിരുദ്ധ സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും എയർപോർട്ട് പോലീസും സ്ഥലത്തെത്തി.

തുടർന്ന് നടത്തിയ പരിശോധനയില്‍ സംശാസ്പദമായൊന്നും കണ്ടെത്തിയില്ല.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

തുടർന്ന് ഫോണ്‍ കോള്‍ വ്യാജമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts