ദേവഗൗഡയുടെ കൊച്ചുമകൻ്റെ വിവാഹത്തെ കുറിച്ച് ഉള്ള കേസ്;വിശദാംശങ്ങൾ നൽകാൻ സർക്കാർ മടിക്കുന്നു:ഹൈക്കോടതി.

ബെംഗളൂരു : മുൻ പ്രധാനമന്ത്രിയായ ദേവഗൗഡയുടെ ചെറുമകനും, ജനതാദൾ (എസ്) കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ ലോക്ഡൗൺ ലംഘിച്ചുവെന്ന പരാതിയിൽ വിശദാംശങ്ങൾ നൽകാൻ സർക്കാർ മടിക്കുന്നതെന്തിനാണെന്നു
ഹൈക്കോടതി ചോദിച്ചു.

വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് എത്താൻ എത്ര വാഹനങ്ങൾക്കു പാസ് നൽകിയിരുന്നുവെന്ന ചോദ്യത്തിനു സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.

  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.

ലോക്ഡൗണിൽ ചിലർക്കു മാത്രം പ്രത്യേക പരിഗണന നൽകുന്നുവെന്ന തെറ്റായ സന്ദേശമാണ് ഇതുണ്ടാക്കുകയെന്നും കോടതി പറഞ്ഞു.

നടനും ദൾ യുവജന വിഭാഗം അധ്യക്ഷനുമായ നിഖിലുംകോൺഗ്രസ് നേതാവ് എം.കൃഷ്ണപ്പയുടെ അനന്തരവൻ മഞ്ചുവിന്റെ മകൾ രേവതിയും തമ്മിലുളള വിവാഹം ലോക്ഡൗണിനിടെ കഴിഞ്ഞ 17നു ബിഡദിയിലെ ഫാംഹൗസിലാണ് നടന്നത്.

മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡ ഉൾപ്പെടെ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തതെങ്കിലും ഇവർ മാസ്ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ
[masterslider id="10"]

Related posts

Click Here to Follow Us