കച്ചെഗുഡ-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് ഉടൻ 

ബെംഗളൂരു: രാജ്യത്ത് അതിവേഗം ജനപ്രീതി നേടിയെടുത്ത വന്ദേ ഭാരത് എക്സ്പ്രസുകളുടെ കുതിപ്പ് തുടരുന്നു.

ഇത്തവണ കച്ചെഗുഡ-ബെംഗളൂരു റൂട്ടിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നത്.

2 എക്സിക്യൂട്ടീവ് കോച്ചുകളും, 14 ചെയര്‍ കാറും ഉള്‍പ്പെടുന്ന 16 കോച്ച്‌ ട്രെയിനാണ് സര്‍വീസിനായി എത്തുക.

നിലവില്‍, ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പുരോഗമിക്കുകയാണ്.

ഇവ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ മാസം അവസാനത്തോടെ കച്ചെഗുഡ-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കും.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗത്ത് സെൻട്രല്‍ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

8 മണിക്കൂറിനുള്ളില്‍ 618 കിലോമീറ്റര്‍ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.

രാമലീലയിലെയും, ദക്ഷിണ തെലങ്കാനയിലെയും പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകുന്നതാണ്.

ധര്‍മ്മവാരം, ധോനെ, കുര്‍ണൂല്‍, ഗഡ്‌വാള്‍ ജംഗ്ഷൻ, മെഹബൂബ് നഗര്‍, ഷാദ്നഗര്‍ എന്നീ സ്റ്റേഷനുകളിലൂടെ വന്ദേ ഭാരത് കടന്നുപോകും.

സെക്കന്ദരാബാദ്-വിശാഖപട്ടണം, സെക്കന്ദരാബാദ്- തിരുപ്പതി എന്നീ റൂട്ടുകളിലെ സര്‍വീസിന് ശേഷം റെയില്‍വേ നല്‍കുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts